‘1921’ല്‍ പറഞ്ഞിട്ടുള്ളതില്‍ കൂടുതല്‍ വാരിയംകുന്നനെപ്പറ്റി ഇനി ആര്‍ക്കും പറയാന്‍ പറ്റില്ലെന്നും ചിത്രംചെയ്യാമെന്ന വാക്കുകളില്‍ നിന്ന് പിന്മാറുന്നതായും പ്രഖ്യാപിച്ച് സംവിധായകന് ഒമര്‍ ലുലു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമർ ലുലു രംഗത്തെത്തിയത്.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാൽ മാർക്കോണി വിളിച്ച് വാരിയംകുന്നൻ ഇക്ബാൽക്ക പ്രൊഡ്യൂസ് ചെയ്തോളാം പൈസ നോക്കണ്ട ഒമർ ധൈര്യമായി മുന്നോട്ട് പൊയ്കോളാൻ പറഞ്ഞു.ആ സന്തോഷത്തിൽ ദാമോദരൻ മാഷിന്റെ സ്ക്രിപ്പ്റ്റിൽ ശശ്ശി സാർ സംവിധാനം ചെയ്ത “1921” കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല.ദാമോദരൻ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നൻ മാത്രമല്ല ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി “1921”ൽ പറഞ്ഞട്ടുണ്ട്.ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റും എന്നും തോന്നുന്നില്ല.കൂടെ നിൽക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാൻ വന്ന ഇക്ബാൽക്കാക്കും നന്ദി 🙏.
https://www.facebook.com/omarlulu/posts/391428092339650
Discussion about this post