മലയാളക്കര ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ – പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആഗസ്റ്റ് 12ന്, ഓണം റിലീസ് ആയി നിശ്ചയിച്ചിരുന്ന ചിത്രം കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് പിന്നീട് മാറ്റിവെക്കുകയായിരുന്നു.
അതേസമയം, ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇപ്പോഴും ആരാധകര്‍ക്കിടയില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. ഇപ്പോഴിതാ മരക്കാര്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി സംവിധായകന് പ്രിയദര്ശൻ രംഗത്തെത്തി.
മരക്കാര്‍ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമാണ്. ചുരുങ്ങിയത് 600 സ്ക്രീനുകളില്‍ 21 ദിവസമെങ്കിലും ഓടേണ്ട സിനിമയാണിതെന്നും ചെറിയ സ്ക്രീനില്‍ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയല്ലെന്നും ചിത്രത്തിന്റെ നായകന് കൂടിയായ മോഹന്‍ലാല്‍ അറിയിച്ചു.
Discussion about this post