മുംബൈ: ഓഹരി വിപണി ഇടപാടുകള്‍ നടത്താന്‍ ആധാറുമായി ലിങ്ക് ചെയ്ത പാന്‍ നമ്പര്‍ മാത്രമേ അടുത്ത മാസം മുതല്‍ സ്വീകരിക്കുകയുള്ളൂവെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ഈ മാസം 30 ന് അകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അത്തരം വ്യക്തികളുടെ പാന്‍ നമ്പര്‍ അസാധുവാകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് മുന്‍പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ആധാര്‍ നമ്പരും പാനും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post