ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ പ്രമുഖ തെലുങ്ക് നടന്‍ രവി തേജ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. 2017-ലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
അതേസമയം രവി തേജക്ക് പുറമെ ഡയറക്ടര്‍മാരും നടന്മാരുമടക്കം ടോളിവുഡില്‍ നിന്ന് പത്തുപേര്‍ക്ക് ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥ്, നടിമാരായ ചാര്‍മി കൗര്‍, രാകുല്‍ പ്രീത്, നടന്മാരായ നന്ദു, റാണ ദഗുബട്ടി എന്നിവരും ഇഡിക്ക് മുമ്പില്‍ ഹാജരായി.
മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമായിരുന്നു എന്നാരോപിച്ച് 2017-ല്‍ തെലങ്കാന പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്‍റിന്റെ പിടിയിലായ സംഗീതജ്ഞന്‍ കാല്‍വിന്‍ മസ്‌കരാനസെയും ഇഡി ചോദ്യം ചെയ്തു.
Discussion about this post