അമൃത്സർ: ഡ്രോണിന്റെ സഹായത്തോടെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 6 കിലോഗ്രാം ഹെറോയിൻ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) കണ്ടെടുത്തു. പഞ്ചാബിലെ അമൃത്സറിൽ ആണ് സംഭവം
സെപ്റ്റംബർ 9, 10 തീയതികളിൽ, അമൃത്സർ സെക്ടറിലെ അതിർത്തി വേലിക്ക് സമീപം ഒരു പട്രോളിംഗ് സംഘം ഹെറോയിൻ സംശയിക്കുന്ന ആറ് പാക്കറ്റുകൾ കണ്ടെത്തിയതായി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അവരുടെ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് സൈന്യം നടത്തിയ പരിശോധനയിൽ ഡ്രോണിന്റെ ശബ്ദം കേട്ട് വെടിയുതിർത്തതോടെ അവ പാക് പ്രദേശത്തേക്ക് പോയി എന്ന് പ്രസ്താവന കൂട്ടിച്ചേർത്തു.
“രാജ്യവിരുദ്ധർ വിവിധ രീതികൾ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും അതിർത്തി സുരക്ഷാ സേന ഈ ശ്രമങ്ങൾ എല്ലാം തന്നെ പരാജയപ്പെടുത്തി. ബിഎസ്എഫും മറ്റ് ഏജൻസികളും ഇതുവരെ പിടിച്ചെടുത്തത് ഏകദേശം 324.509 കിലോ മയക്കുമരുന്നാണ്.” സേനാ വക്താവ് പറഞ്ഞു.
Discussion about this post