ലഖ്നൗ: ദേശീയ പതാകയെ അപമാനിച്ചതിന് അസദുദ്ദീന്‍ ഒവൈസിക്കെതിരെ കേസ്. ഒരു പൊതു പരിപാടിയിലാണ് അസദുദ്ദീന്‍ ഒവൈസി ദേശീയ പതാകയെ അപമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബറാബങ്കിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.
വേദിയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് പകരം ഒവൈസി പതാക ദണ്ഡില്‍ ചുറ്റിവച്ചു. ഇതേ പരിപാടിയില്‍ തന്നെ പങ്കെടുത്ത ആളുകള്‍ നല്കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിച്ച് പൊതുപരിപാടി സംഘടിപ്പിച്ചതിനും, പ്രസംഗത്തിനിടെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതിനും ഒവൈസിയ്ക്കെതിരെ നേരത്തെയും പോലീസ് കേസ് എടുത്തിരുന്നു.
Discussion about this post