ചെറുതോണി: തൊഴിൽ തട്ടിപ്പ് കേസില് പാല വെട്ടിച്ചിറ സ്വദേശി അറസ്റ്റില്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില് നിന്ന് 12 കോടിയോളം തട്ടിയെടുത്ത പനക്കപ്പറമ്ബില് തോമസിനെ (61) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറാംകണ്ടം ചരളങ്ങാനം സ്വദേശി തൈക്കൂട്ടത്തില് ബിനു ജോര്ജാണ് പരാതി നല്കിയത്. അന്വേഷണം നടക്കുന്നതിനിടെ ഇയാള് മുങ്ങി.
തുടര്ന്ന് സൈബര് സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില് മൈസൂരുവില് നിന്നാണ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടോടെ പിടിയിലായ ഇയാളെ തിങ്കളാഴ്ച രാവിലെ മുരിക്കാശ്ശേരിയിലെത്തിച്ച് തെളിവെടുത്തശേഷം കോടതിയില് ഹാജരാക്കും. എസ്.ഐ എബി പി.മാത്യു, സിവില് ഓഫിസര് കെ.ആര്. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.













Discussion about this post