ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് 40 ലക്ഷത്തിന്റെ മൊബൈല്‍ഫോണുകള്‍ മോഷണം പോയി. ഇരുനൂറിലധികം ഫോണുകളാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട മോഷണ സംഘത്തെ അറസ്റ്റ് ചെയ്തതായും ഫോണുകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മോഷ്ടിച്ച ഫോണുകള്‍ ഇ -വ്യാപാര മേഖലയായ ഫ്ലിപ്പ്കാര്‍ട്ടിലൂടെ വില്‍ക്കുകയാണ് പതിവെന്ന് ഇവര്‍ മൊഴി നല്‍കിയതോടെ കമ്പനിയ്ക്ക് പൊലീസ് നോട്ടീസ് നല്കി.
മോഷ്ടിച്ച ഫോണുകളില്‍ 22 എണ്ണം ഫ്ലിപ്പ്കാര്‍ട്ടിലൂടെ വാങ്ങിയവരില്‍ നിന്നാണ് കണ്ടെടുത്തത്. ഇവര്‍ മൈസൂര്‍,ബംഗളൂരു, മുംബൈ്, അഹമ്മദാബാദ്, ഹൈദരാബാദ്, ഡല്‍ഹി, ഛണ്ഡീഗര്‍ എന്നിവിടങ്ങളിലുള്ളവരാണ് ഫ്ലിപ്പ്കാര്‍ട്ട് വഴി ഫോണുകള്‍ വാങ്ങിയിരുന്നത്. എയര്‍പോര്‍ട്ട് പൊലീസ് അന്വേഷണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി പൊലിസിനെ പ്രത്യേകദൗത്യ സംഘമാണ് പ്രതികളെ പിടികൂടിയത്. കാര്‍ഗോ ജീവനക്കാരുടെ സഹായത്തോടെ കടത്തിയ ഫോണുകള്‍ രാജസ്ഥാനിലെ ഏജന്ര് വഴിയാണ് ഫ്ലിപ്പ്കാര്‍ട്ടിന് വിറ്റതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ 40,?000ല്പ്പരമുള്ള ഏജന്രുമാര്ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിയ്ക്കുമെന്നും ഫ്ലിപ്പ്കാര്‍ട്ട് വക്താവ് അറിയിച്ചു.
ജൂലായില്‍ ഹോങ്കോംഗില്‍ നിന്നെത്തിയ കപ്പലില്‍ നിന്ന് 600ലധികം മുന്തിയ ഫോണുകള്‍ മോഷണം പോയതായും നേരത്തേ പരാതിയുണ്ടായിരുന്നു.
Discussion about this post