ചങ്ങനാശേരി: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായുള്ള കൂടിക്കാഴ്ചയ്ക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചങ്ങനാശേരി രൂപതാ ആസ്ഥാനത്ത്.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായി പ്രതികരണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിക്ഷ നേതാവ് വി.ഡി. സതീശനാണ് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയത്. പാലാ ബിഷപ്പിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ചില ക്രൈസ്തവ സംഘടനകള്‍ പ്രതികരിച്ചിരുന്നു.
കേരളത്തിലെ സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കുന്ന യാതൊന്നും സാമുദായിക-ആത്മീയ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും വി.ഡി സതീശന്‍ പറഞ്ഞത്. ‘ജാതി തിരിച്ചും മതം നോക്കിയും കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും അക്ഷന്തവ്യമായ തെറ്റാണ്. കടുത്ത മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വര്‍ണവിവേചനത്തിന് തുല്യമാണ്. മതമേലധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളർത്തും’ സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.












