ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര മേഖല തുറന്നു കൊടുക്കാനൊരുങ്ങുന്നു. ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം എന്നീ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി, ആദ്യത്തെ 5 ലക്ഷം വിനോദ സഞ്ചാരികൾക്ക് സൗജന്യ വിസ അനുവദിക്കും.
ഇതിനായി ഏകദേശം 100 കോടി രൂപയുടെ ചെലവ് വരും. ഇതിലൂടെ ഇന്ത്യ സന്ദർശിക്കുന്ന ഹ്രസ്വകാല വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കാനാണ് നീക്കം. വാക്സിനേഷൻ പൂർത്തിയാക്കിയവരെ മാത്രമായിരിക്കും തുടക്കത്തിൽ രാജ്യത്തു പ്രവേശിപ്പിക്കുക.
Discussion about this post