ഛത്തീസ്ഗഡ് മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രജീന്ദർ പാൽ സിംഗ് ഭാട്ടിയയെ ഞായറാഴ്ച രാജ്നന്ദ്ഗാവ് ജില്ലയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
72 കാരനായ ഭാട്ടിയയെ ഞായറാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നും ഇത് ആത്മഹത്യയാണോയെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടോ എന്നതിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല .
ഈ വർഷം മാർച്ചിൽ ഭാട്ടിയ കോവിഡ് ബാധിതനായിരുന്നു. എന്നാൽ സുഖം പ്രാപിച്ചിട്ടും കോവിഡാനന്തര ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
ജില്ലയിലെ ഖുജി നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയിരുന്ന ഭാട്ടിയ മുഖ്യമന്ത്രി രമൺ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി സർക്കാരിൽ വാണിജ്യ വ്യവസായ മന്ത്രിയായിരുന്നു.
2013 ൽ, നിയമസഭാ ടിക്കറ്റ് നിഷേധിച്ചതിന് അദ്ദേഹം പാർട്ടിക്കെതിരെ വിമതനായി മത്സരിക്കുകയും സംസ്ഥാന തിരഞ്ഞെടുപ്പിൽ ഖൂജി സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. എന്നിരുന്നാലും, അദ്ദേഹം പിന്നീട് പാർട്ടിയിൽ ചേർന്നു.
അദ്ദേഹത്തിന്റെ ഭാര്യ ഏതാനും വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മകൻ ജഗ്ജീത് സിംഗ് ഭാട്ടിയ
Discussion about this post