തലശേരി: തലശേരി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായി. 660 ഗ്രാം എ.ഡി.എം എയും 20 ഗ്രാം കഞ്ചാവുമായി ഇല്ലിക്കുന്ന് പുത്തന്‍ പുരയില്‍ ശുഹൈബാണ് പിടിയിലായത്.
തിങ്കളാഴ്ച്ച രാത്രി കൂത്തുപറമ്പ് സര്‍ക്കിള്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എസ് ജനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായത്.
മയക്കുമരുന്ന് വില്പനയ്ക്കെതിരെ തലശേരിയിലും പരിസരത്തും പ്രതിഷേധ പരിപാടികള്‍ നടന്നു വരുന്നതിനിടെയാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ സുബിന് രാജ്, പ്രിവന്റീവ് ഓഫിസര്‍ ലെനിന് എഡ്വേര്‍ഡ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Discussion about this post