വാഷിംഗ്ടൺ: യു എൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ബൈഡന്റെ വാക്കുകളെ ഉദ്ധരിച്ച് വിദേശകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാൻ വിഷയത്തിലെ ഇന്ത്യൻ നിലപാടിനെയും ബൈഡൻ അഭിനന്ദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ രണ്ടാം ദിനം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ലയാണ് ബൈഡന്റെ നിലപാട് വിശദീകരിച്ചത്. ഐക്യരാഷ്ട്ര സഭയിലെ സ്ഥാപകാംഗമായ ഇന്ത്യ ഏഴ് തവണ രക്ഷാസമിതിയിൽ താത്കാലിക അംഗമായിട്ടുണ്ട്. സ്ഥിരാംഗത്വത്തിനായുള്ള പരിശ്രമം ഇന്ത്യ തുടരുകയാണ്.
യു എൻ രക്ഷാസമിതിയിൽ പത്ത് താത്കാലിക അംഗങ്ങളും 5 സ്ഥിരാംഗങ്ങളുമാണ് ഉള്ളത്. ചൈന, ഫ്രാൻസ്, റഷ്യ, യു കെ, അമേരിക്ക എന്നിവരാണ് നിലവിലെ സ്ഥിരാംഗങ്ങൾ.
Discussion about this post