ന്യൂയോർക്ക്: ഐക്യരാഷ്ട്ര പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നിലംപരിശാക്കി ഇന്ത്യൻ പ്രതിനിധി സ്നേഹ ദുബെ. പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യമാണെന്ന് അവർ പറഞ്ഞു. ജമ്മു കാശ്മീർ വിഷയം ഉന്നയിച്ച് യുഎന്നിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ച ഇമ്രാന് മറുപടി നൽകുകയായിരുന്നു സ്നേഹ.
പാകിസ്ഥാൻ ഭീകരതയുടെ വിളനിലമാണ്. ഭീകരവാദികൾക്ക് പിന്തുണയും പരിശീലനവും സാമ്പത്തിക സഹായവും ആയുധങ്ങളും നൽകുന്ന രാജ്യമായി ആഗോളതലത്തിൽ തന്നെ ദുഷ്പേര് നേടിയ രാജ്യമാണ് പാകിസ്ഥാൻ. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും മുഴുവൻ ഭാഗങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് അങ്ങിനെ തന്നെയായിരിക്കും. പാക്കിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങളും ഇന്ത്യയുടേതാണ്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങൾ അടിയന്തിരമായി വിട്ട് തന്നിട്ട് പാകിസ്ഥാൻ മടങ്ങി പോകണം. സ്നേഹ പറഞ്ഞു.
ഇതാദ്യമായല്ല ഒരു പാകിസ്ഥാൻ നേതാവ് യുഎൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് എന്റെ രാജ്യത്തെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. ഇന്ത്യക്കെതിരെ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകളാണ് പാക് പ്രധാനമന്ത്രി നടത്തിയത്. ഭീകരവാദികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന ഇടമെന്ന പരിതാപകരമായ സാഹചര്യമാണ് പാകിസ്ഥാനിലുള്ളതെന്ന് കാര്യം ഇമ്രാൻ മറക്കുന്നു. സ്നേഹ ദുബെ പരിഹസിച്ചു.
Discussion about this post