തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങളും ഇളവുകളും ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. വൈകീട്ട് മൂന്ന് മണിയ്‌ക്കാണ് യോഗം ചേരുക. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണായക തീരുമാനം ഉണ്ടായേക്കും.
കൊവിഡ് കേസുകളിലെ എണ്ണവും ടിപിആറും കണക്കിലെടുത്ത് ഹോട്ടലുകളിൽ പാഴ്‌സലുകൾ മാത്രം നൽകിയാൽ മതിയെന്നായിരുന്നു കഴിഞ്ഞ യോഗത്തിലെ തീരുമാനം. ബാറിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. തീയറ്ററുകൾ തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല.
Discussion about this post