Friday, July 1, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Video

ഓരോ ചുവടിലും മരണം പതിയിരിക്കുന്ന കാലവന്തിൻ കോട്ട (വീഡിയോ)

by Brave India Desk
Sep 25, 2021, 02:53 pm IST
in Video
Share on FacebookTweetWhatsAppTelegram

ഉത്തരം കിട്ടാത്ത സമസ്യപോലെ അവശേഷിക്കപ്പെടുന്ന ചിലയിടങ്ങളുണ്ട് ഭൂമിയിൽ. അതിൽ ചിലത് നിഗൂഢതകളുടെ ഭാണ്ഡവും പേറി ഇന്നും നിലനിൽക്കുന്നുണ്ട്. മറ്റ് ചിലത് ലോക പ്രശസ്ത ഗവേഷകർക്ക് പോലും ഉത്തരം നൽകാതെ കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്തു. ബർമുഡ ട്രയാങ്കിൾ മുതൽ മഹേന്ദ്ര പർവ്വതം വരെ ഇത്തരത്തിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളാണ്, പ്രകൃതി സ്വന്തം കൈക്കുമ്പിളിൽ ഒളിപ്പിച്ച അതീവ രഹസ്യങ്ങൾ. അതിൽ ഒന്നിനെ കുറിച്ചാണ് ഇന്ന് പറയുന്നത് കാലവന്തിൻ കോട്ട. കേള്‍ക്കുമ്പോള്‍ തന്നെ നമ്മെ അമ്പരപ്പിക്കുന്ന, ഒരിക്കലെങ്കിലും അവിടം സന്ദര്‍ശിക്കണമെന്ന് തോന്നിപ്പിക്കുന്ന ഒരിടം. ലോകത്തിലെ ഏറ്റവും അപകടകരമായ കോട്ട, രാക്ഷസ കോട്ടയെന്നാണ് ഇതിന്റെ ചെല്ലപ്പേര് തന്നെ.

ഇന്ത്യയിലെ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളുടെ പട്ടികയില്‍ എല്ലാംകൊണ്ടും മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ കാലവന്തിന്‍ ഗുഹ. ചെങ്കുത്തായ പര്‍വ്വതത്തിന്റെ മുകളില്‍ 700 മീറ്റര്‍ ഉയരത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ പ്രശസ്തമായ ട്രക്കിങ് റൂട്ടുകളിലൊന്നാണിത്. കാലവന്തിൻ രാജ്ഞിയുടെ സ്മരണയ്ക്കായി നിർമ്മിച്ചതാണ് ഈ രാക്ഷസകോട്ട.

Stories you may like

ആനക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം നടന്നത് കിലോമീറ്ററുകളോളം (വീഡിയോ)

മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും ആകാശത്ത് ദുരൂഹ വെളിച്ചം : ഉല്‍ക്കാവര്‍ഷമെന്ന് സംശയം, വീഡിയോ

പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരയിലാണ് കാലവന്തിൻ‌ ദുർഗ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ മതേരനു തൊട്ടടുത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്

ഇതിലേക്കുള്ള ഓരോ പടിയും കയറുമ്പോഴും അതീവ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് പോലും ഹൃദയമിടിപ്പ് ഏറി വരും. സ്വർഗ്ഗത്തിലേക്കുള്ള കവാടം എന്നൊരു പേരുമുണ്ട് ഈ കോട്ടയ്ക്ക്. എന്നാൽ കോട്ടയിൽ കയറിയവർ പലപ്പോഴും ഈ പേര് പറയാറില്ല എന്നതാണ് സത്യം. അതെ, അവർക്ക് മുന്നിൽ ഇത് രാക്ഷസകോട്ട തന്നെയാണ്. സ്റ്റെപ്പുകളിൽ കൂടികയറുമ്പോൾ ശ്രദ്ധിക്കുക. സ്റ്റെപ്പുകൾക്ക് കൈവരികളോ, പിടിച്ച് കയറാൻ മറ്റ് മാർഗ്ഗങ്ങളോ ഇല്ല. അതിനാൽ തന്നെ പലർക്കും ഇത് വെറും ഒരു യാത്രയല്ല, ഒരു സാഹസികയാത്ര ആയിരിക്കും.

700മീറ്റർ ഉയരത്തിൽ സ്റ്റെപ്പ് കയറിവേണം നിങ്ങൾക്ക് ഈ കോട്ടയിൽ എത്തിച്ചേരാൻ. ഇടയ്ക്ക് വച്ച്, ഇനി വയ്യാ എന്ന ഒരു വാക്ക് ഉച്ചരിക്കാനും കഴിയില്ല. കാരണം മുകളിലേക്ക് കയറി പോകുന്നതിന്റെ അത്ര തന്നെ പ്രയാസമാണ് താഴേക്ക് ഇറങ്ങി വരാൻ.

ഏതു വിധേനയും ഇതിനു മുകളിൽ എത്തിപ്പെട്ടാൽ നിങ്ങളെ കാത്തിരിക്കുന്നത് അവിസ്മരണീയമായ പ്രകൃതി സൗന്ദര്യമാണ് . മലകയറുന്നവർക്ക് അക്ഷരാർത്ഥത്തിൽ മണിക്കൂറുകളോളം വിസ്മയകരമായ കാഴ്ചകൾ കാണാനാകും.

പച്ചപ്പണിഞ്ഞ മലനിരകൾ യാതൊരു കോട്ടവും കൂടാതെ തലയുയർത്തി നിൽക്കുന്നത് നിങ്ങൾക്ക് ഇവിടെ കാണാനാകും. അപ്പൂപ്പൻ താടി പോലെ വെള്ള മേഘകൂട്ടങ്ങൾ കാണുമ്പോൾ ഒന്ന് തൊടാൻ പോലും തോന്നിപോകും. സൗന്ദര്യം എത്രയുണ്ടോ അത്ര തന്നെ അപകടവുമുണ്ട് ഈ യാത്രയിൽ. അപകടം ഇവിടെ ഓരോ ചുവടുകളിലും പതിയിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രൊഫഷണൽ ട്രെക്കർ കാലവന്തിൻ യാത്രയിൽ ഒപ്പമുണ്ടാകുന്നതാണ് ഉചിതം.

മനുഷ്യ സാന്നിധ്യമൊന്നുമില്ലെങ്കിലും, ഈ പ്രദേശത്ത് ധാരാളം വിഷ പാമ്പുകളുമുണ്ട്. ഇടുങ്ങിയ പാറകൾ മുറിച്ചുണ്ടാക്കിയ പടികൾ, കുത്തനെയുള്ള ചരിവുകൾ, പരുക്കൻ ഭൂപ്രദേശങ്ങൾ വഴി കാലവന്തിൻ കോട്ടയിലേക്കുള്ള ട്രെക്കിംഗ് ഒരുപോലെ അപകടകരവും ആവേശകരവുമാണ്.

താക്കൂർവാഡി ഗ്രാമത്തിൽ നിന്ന് കലാവന്തിൻ ദുർഗ്, പ്രബൽഗഡ് കോട്ട വരെയുള്ള യാത്രയ്ക്ക് ഏകദേശം മൂന്ന് മണിക്കൂറിലധികം നേരം എടുക്കും. ഇതിനിടയിൽ ട്രക്കിംഗ് ചെയ്യുന്നവർക്ക് വിശ്രമിക്കാൻ സമുദ്രനിരപ്പിൽ നിന്ന് 390 മീറ്റർ ഉയരത്തിൽ മിഡ്‌വേയിൽ സൗകര്യമുണ്ട്. മഴക്കാലത്ത് യാത്ര അപകടകരമായതിനാൽ പലപ്പോഴും ഇതിനു നിയന്ത്രണങ്ങൾ ഉണ്ടാകാറുണ്ട്. ഒക്ടോബർ മുതൽ മെയ് വരെയാണ് യാത്രയ്ക്ക് ഏറ്റവും നല്ല സമയം, മഴക്കാലം ഇവിടേയ്ക്കുള്ള യാത്രയിൽ ഒഴിവാക്കുന്നതാണ് നല്ലത്.

ഒരുപക്ഷേ നേരത്തേ പറഞ്ഞതു പോലെ പ്രകൃതി ഇത്രയേറെ അപകടങ്ങളും, സാഹസികതകളും ഈ യാത്രയിൽ ഒരുക്കിയിരിക്കുന്നതുകൊണ്ടാകാം ഈ ഭൂമിയിൽ ഈ രാക്ഷസകോട്ട ഇന്നും ഇത്ര മനോഹരമായി നിലനിൽക്കുന്നത്. അല്ലെങ്കിൽ ഒരു പക്ഷെ ഈ സൗന്ദര്യവും എന്നോ നമുക്ക് നഷ്ടമാകുമായിരുന്നു.

Tags: videoKalavanthin Durg
Share18TweetSendShare

Discussion about this post


Latest stories from this section

‘സ്കൂളിലെത്താന്‍ വൈകുന്നു’; ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊലീസിന് സ്റ്റേഷനില്‍ പരാതിയുമായി യുകെജി വിദ്യാര്‍ഥി, വൈറലായി വീഡിയോ

നാഗമാണിക്യം സത്യമോ? (വീഡിയോ)

ഒരു ദിവസത്തെ വരുമാനം 449 കോടി രൂപ; അറിയാം ഗൗതം അദാനിയെന്ന ശതകോടീശ്വരനെക്കുറിച്ച് (വീഡിയോ)

തമിഴ്നാട് രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായിരുന്ന വേദനിലയം; ജയലളിതയുടെ ആഡംബര വീട് (വീഡിയോ)

Next Post

യുഎന്‍ പൊതുസഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും; തീവ്രവാദം, കോവിഡ് പ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പൊതുസഭയ്ക്ക് മുമ്പാകെ ഉന്നയിച്ചേക്കും

Latest News

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

‘എകെജി സെന്റർ ആക്രമണം സ്വർണ്ണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ’: സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനുണ്ടെന്ന് കെ.സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies