തിരുവനന്തപുരം: നോക്കുകൂലി സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വ്യവസായങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ഒരു വ്യവസായിയേയും ഭീഷണിപ്പെടുത്തരുതെന്നാണ് ഇടത് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
‘സംസ്ഥാനത്ത് വ്യവസായികള്‍ക്കും സംരംഭങ്ങള്‍ക്കും എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കും. ചവറയില്‍ നോക്കുകൂലി ആവശ്യപ്പെട്ട സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സിപിഎം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന രക്തസാക്ഷി സ്മാരകത്തിനായി 10,000 രൂപ സംഭാവനയായി ആവശ്യപ്പെട്ടിട്ട് നല്കാത്തതിനാല് 10 കോടി മുടക്കി പ്രവാസിയായ ഒരു സാധാരണകാരന് പണിത കണ്വെന്ഷന് സെന്ററിന് മുന്നില്‍ കൊടികുത്തുമെന്ന ചവറ പാര്‍ട്ടി സെക്രട്ടറി ബിജുവിന്റെ ഭീഷണി വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം
Discussion about this post