തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവര്ക്കും സീറ്റ് കിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അപേക്ഷിച്ച എല്ലാവര്ക്കും സീറ്റ് നല്കണമെങ്കില് 1,31,996 സീറ്റ് വേണ്ടി വരും. അത്രയും സീറ്റുകളില്ല. എന്നാല്‍ പോളിടെക്നിക്കിലും വൊക്കഷണല് ഹയര്‍ സെക്കന്‍ഡറിയിലും ആവശ്യത്തിന് സീറ്റുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
ആകെ പ്ലസ് വണ്ണിന് അപേക്ഷിച്ചവര്‍ 4,65 219 പേരാണ് രണ്ട് അലോട്ട്മെന്റ് തീര്‍ന്നപ്പോള്‍ 2,70188 പേര്‍ക്കാണ് പ്രവേശനം കിട്ടിയത്. മെറിറ്റ് സീറ്റില്‍ ഇനി ബാക്കിയുള്ളത് 655 സീറ്റ് മാത്രമാണ്. ഒന്നാം അലോട്ട്മെന്റില്‍ 2,01,489 പേര് പ്രവേശനം നേടിയിരുന്നു. രണ്ടാമത്തെ അലോട്ട്മെന്റില്‍ 68,048 അപേക്ഷകര്‍ക്ക് പുതിയതായി അലോട്ട്മെന്റ് ലഭിക്കുകയുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവേശന തോതനുസരിച്ചാകെ 3,85,530 അപേക്ഷകര്‍ മാത്രമേ പ്ലസ് വണ്‍ പ്രവേശനം തേടാന്‍ സാദ്ധ്യതയുള്ളൂ.
കഴിഞ്ഞ 5 വര്‍ഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കില്‍ പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകര്‍ ബാക്കിയുണ്ട്. അപേക്ഷിച്ച എല്ലാപേരും പ്ലസ് വണ്‍ പ്രവേശനം തേടുകയാണെങ്കില്‍ ആകെ 1,31,996 അപേക്ഷകര്‍ക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടി വരുന്നത്. എയിഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്മെന്റ്,എയിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനം, അണ് എയിഡഡ് സ്കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്ടോബര്‍ 7 മുതല്‍ ആരംഭിക്കുകയുള്ളു. ഇത്തരത്തില്‍ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്പോര്‍ട്സ് ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവര്‍ത്തനം ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോള്‍ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകള്‍ ലഭ്യമാണ് . ഇതിനു പുറമെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി , പോളിടെക്നിക് , ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post