പരാജയ ഭയം കാരണമാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാന്‍ മടി കാണിക്കുന്നതെന്ന പാക് മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ പ്രസ്താവനയെ തള്ളി മുന്‍ താരം ഡാനിഷ് കനേരിയ. പ്രതിഭയുടെ കാര്യത്തില്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്ഥാന് ഒന്നുമല്ലെന്നും ഇന്ത്യയെ അനായാസം തോല്‍പ്പിക്കാമെന്ന് കരുതുന്നത് അസംബന്ധമാണെന്നും കനേരിയ പറഞ്ഞു.
‘പാകിസ്ഥാന് ബാറ്റിംഗിലും ബോളിംഗിലും സ്ഥിരതയില്ല. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പുറത്താക്കിയാല്‍ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമാണെന്നാണ് അബ്ദുള്‍ സാഖ് പറഞ്ഞത്. ഇതു അസംബന്ധമാണ്, ഇന്ത്യന്‍ ടീമിനെ പാക് ടീം എങ്ങനെ തോല്‍പ്പിക്കാനാണ്? പാകിസ്ഥാന് ടീമില്‍ തന്നെ പ്രശ്നങ്ങളുണ്ട്. നിങ്ങളുടെ ബാറ്റിംഗ് എവിടെ? നിങ്ങളെ ആരാണ് വിജയിപ്പിക്കാന്‍ പോവുന്നത്? ഇംഗ്ലണ്ടിന്റെ ബി ടീം പോലും നമ്മളെ പരാജയപ്പെടുത്തി. ടീം സെലക്ഷനിലും പ്രശ്നങ്ങളുണ്ട്.’
‘പാകിസ്ഥാനില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര തലത്തിലുള്ള ക്രിക്കറ്ററില്‍ നിന്നും ഇങ്ങനെയൊരു അഭിപ്രായം പ്രതീക്ഷിച്ചിരുന്നില്ല. പാകിസ്ഥാനു മേല്‍ ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈ. ഇന്ത്യ എല്ലാ ഡിപാര്‍ട്ട്മെന്റിലും വളരെ നന്നായി പെര്‍ഫോം ചെയ്യുന്ന ടീമാണ്. സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. ഇവരെ പാകിസ്ഥാന് എങ്ങനെയാണ് പുറത്താക്കാന്‍ പോവുന്നത്’ ഡാനിഷ് കനേരിയ ചോദിച്ചു.
പാകിസ്ഥാനുള്ളതു പോലെയുള്ള മികച്ച താരങ്ങള്‍ ഇന്ത്യയ്ക്കില്ലെന്നും അത് ഇന്ത്യയ്ക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നുമാണ് അബ്ദുള്‍ റസാഖ് പറഞ്ഞത്.
Discussion about this post