വടകര: ജന്മഭൂമി വടകര ലേഖകന്‍ എന്‍.കെ. നവനീതിനും ഭാര്യക്കും നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശി കുറ്റ്യേരി തലോറ തായാറത്ത് വളപ്പില്‍ ഷിബു മോന്(39), വടകര ഇരിങ്ങല്‍ ആറാണ്ടക്കല്‍ വിപിന്‍(36), പേരാമ്പ്ര മഠത്തില്‍ അജേഷ്(36) എന്നിവരെയാണ് വടകര എസ്.ഐ എം. നിജേഷ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാത്രി 9.10 ഓടെയാണ് നവനീതിനും ഭാര്യക്കും നേരെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ എം.ആര്.എ ബേക്കറിയില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വടകര ജിയോജിത്ത് ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബുമോനാണ് ഇരുവരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയത്.
ഫോട്ടോ പകര്‍ത്തിയതുമായി ഉണ്ടായ തര്‍ക്കത്തിനിടയില്‍ വടകര കരിമ്പനപ്പാലം ഇന്‍ഡസ് മോട്ടോര്‍സ് ജീവനക്കാരനായ വിപിനും അജേഷും ഷിബുവിനോടൊപ്പം ചേര്‍ന്ന് മർദ്ദിക്കുകയായിരുന്നു. ബേക്കറിയിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്.
Discussion about this post