ഡല്‍ഹി: ബാങ്കുകളിലെ ഐഎംപിഎസ് സംവിധാനത്തിന്റെ പരിധി ഉയര്‍ത്തി റിസര്‍വ്വ് ബാങ്ക്. നിലവില്‍ കൈമാറ്റം ചെയ്യാവുന്ന തുക രണ്ട് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷത്തിലേക്കു ഉയര്‍ത്തിയതായാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, എസ്എംഎസ് തുടങ്ങിയ വിവിധ വഴികളിലൂടെ ഫണ്ട് കൈമാറ്റം നടത്താന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമാണ് ഐഎംപിഎസ്. ഇത് വഴിയുള്ള ഫണ്ട് കൈമാറ്റം സുരക്ഷിതമായതിനാല്‍ സാമ്പത്തികമായി ഏറെ ലാഭകരവും ആണ്. ഫണ്ട് കൈമാറ്റത്തിന് മുഖ്യമായി ആശ്രയിക്കുന്ന സംവിധാനമാണിത്.
Discussion about this post