ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായ പ്രമുഖ ഫാര്‍മസി കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ കണക്കില്‍പെടാത്ത 142 കോടി രൂപ പിടിച്ചെടുത്തു. ഹീറ്റേറോ ഡ്രഗ്‌സിന്റെ ആറ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ബുധനാഴ്ച നടന്ന റെയ്ഡില്‍ 50 ഓളം കേന്ദ്രങ്ങളില്‍ നിന്നാണ് 550 കോടി രുപയുടെ വരവില്‍ കവിഞ്ഞുള്ള സ്വത്ത് കണ്ടെത്തിയിട്ടുണ്ടെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സ് വിഭാഗം വ്യക്തമാക്കി.
കമ്പനിയുടെ ഓഫീസുകളിലും പ്രൊഡക്ഷന്‍ സെന്ററുകളിലും കമ്പനി സി.ഇ.ഒ, ഡയറക്ടര്‍മാര്‍ എന്നിവരുടെ വീടുകളിലുമാണ് പരിശോധന നടന്നത്. രാജ്യത്തെ പ്രമുഖ മരുന്നു നിര്‍മ്മാതാക്കളായ ഹീറ്റേറോ ഡ്രഗ്‌സ് എച്ച്‌ഐവി/എയ്ഡ്‌സ്, ഓങ്കോളജി, കാര്‍ഡിയോവാസ്‌കുലര്‍, ന്യുറോളജി, ഹെപ്പറൈറ്റീസ്, നെ്രേഫാളജി തുടങ്ങിയ വിഭാഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ഉത്പാദിപ്പിക്കുന്നത്.
7500 കോടി രൂപയുടെ ആസ്തിയാണ് കമ്പനിക്കുള്ളത്. റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്പുട്‌നിക് V വാക്‌സിന്‍ നിര്‍മ്മിക്കുന്നത് ഹീറ്റേറോ ഫാര്‍മയാണ്
Discussion about this post