മൂലമറ്റം: വീട്ടിലെത്താത്ത ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. ഭർത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രതീഷ് പ്രസ് ഉടമ നീറണാകുന്നേൽ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്ക് അപകടത്തിൽ മരിച്ചത്. ഭർത്താവ് ചിദംബരത്തിനെ (75) സ്വന്തം പ്രസിനു സമീപം കിണറിലെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഭർത്താവ് വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് അന്വേഷിച്ചുപോയ സുജാതയെ ചേറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെ മൂലമറ്റം ടൗണിനു സമീപമാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post