മുതലാഖ് വിധി നേടിയ വീട്ടമ്മക്ക് നേരെ ഭര്‍ത്താവിന്റെ അക്രമം. ഇടുക്കി കൊന്നത്തടി സ്വദേശി ഖദീജയെയാണ് ഭര്‍ത്താവ് പരീത് ക്രൂരമായി അക്രമിച്ചത്. മാരകമായി പരിക്കേറ്റ ഖദീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പരീത് ഒളിവിലാണ്.
ജൂലൈയിലാണ് മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിനെതിരെ ഖദീജ മുതലാഖ് നിരോധന നിയമപ്രകാരമുള്ള വിധി നേടിയത്. ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഖദീജയെ പലവുരു ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം പരീത് ഖദീജയെ ഇരുമ്പ് വടി കൊണ്ട് അക്രമിക്കുയായിരുന്നു. അക്രമത്തില്‍ ഖദീജയുടെ തലക്ക് സാരമായി പരിക്കേറ്റു. ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പോലീസിനും കളക്ടര്‍ക്കും ഖദീജ പരാതി നല്‍കിയതിന് പിന്നാലെയാണ് അക്രമം.
Discussion about this post