മലയോര മേഖലകളിലെ ഉള്‍വനങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പുഴകളില്‍ ജനങ്ങള്‍ ഇറങ്ങാന്‍ പാടില്ലെന്ന് ജില്ലാകളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ അപകട സാധ്യതയുള്ളതിനാല്‍ നദിയിലിറങ്ങരുത്. നദികളില്‍ കുത്തൊഴുക്ക് കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.
നിരോധനം കര്‍ശനമായി നടപ്പാക്കുന്നതില്‍ പൊലീസിനോടും ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീമിനോട് സഹകരിക്കുകയും മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ സഹായിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
Discussion about this post