നീലഗിരി : നീലഗിരിയിൽ ഇന്നലെ മയക്കുവെടി വച്ച നരഭോജി കടുവയെ കണ്ടെത്താനായില്ല. നാട്ടിലിറങ്ങി നാലു പേരെ കൊന്ന T 23 എന്ന കടുവയെയാണ് മയക്കു വെടി വെച്ചത്. ഇന്നലെ രാത്രി 10 മണിയോടെ രണ്ടു തവണ മയക്കുവെടിയേറ്റിട്ടും കടുവ കാട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. തെപ്പക്കാട് ഭാഗത്ത് കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി.
വെടിയേറ്റാൽ സാധാരണ ഗതിയിൽ ഒരു കിലോമീറ്ററിനപ്പുറത്തേക്ക് കടുവയ്ക്ക് സഞ്ചരിക്കാൻ കഴിയില്ല. ഇത്രയും ദൂരം കനത്ത ഇരുട്ടും കൊടുംകാടുമായതിനാൽ തിരച്ചിൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. അതു കൊണ്ടു തന്നെ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചാണ് തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.












