ഡല്‍ഹി : കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 35 കാരനായ പഞ്ചാബ് തരണ്‍താരണ്‍ സ്വദേശി ലക്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്.
കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. നിഹാങ്കുകള്‍ക്ക് സമരവുമായി യാതൊരു ബന്ധവുമില്ലെന്നും ഗൂഡാലോചന അന്വേഷിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഹരിയാന പൊലീസ് അറിയിച്ചു
കൈപ്പത്തി വെട്ടിമാറ്റിയ ശേഷം പൊലീസ് ബാരിക്കേഡില്‍ പ്രദര്‍ശനത്തിനെന്നോണം കെട്ടിതൂക്കിയ നിലയിലായിരുന്നു മൃതദേഹം. കൈവെട്ടി മാറ്റിയ ശേഷം യുവാവിനെ തലകീഴായി കെട്ടിതൂക്കി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സിഖ് മതഗ്രന്ഥം നശിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള ശിക്ഷയാണ് നല്‍കിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ സിഖ് നിഹാങ്കുകള്‍ പറയുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ നിഹാങ്കുകള്‍ തന്നെയാണെന്നും നിഹാങ്കുകള്‍ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവും ഇല്ലെന്നും കര്‍ഷക സംഘടനകള്‍ വിശദീകരിച്ചു.
Discussion about this post