കൊച്ചി : കേരളത്തില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് തമിഴ്നാട് വെതര്‍മാന്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിലും ശക്തമാവാനാണ് സാധ്യതയെന്നും തമിഴ്നാട് വെതര്‍മാന്‍ പറയുന്നു.
മഴ കുറഞ്ഞ പ്രദേശങ്ങളായ തമിഴ്നാട്ടിലെ തിരുപ്പുര്‍, കോയമ്പത്തൂര്‍, നെല്ലായ് എന്നിവിടങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. വാല്‍പ്പാറ, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളില്‍ നാളെ മഴ തീവ്രമായിരിക്കുമെന്ന് പ്രവചനത്തില്‍ പറയുന്നു.
Crazy rains in Kerala and spillover rains even sustaining into leeward dry regions of Tiruppur, Coimbatore, Nellai etc. This rains should continue till tomorrow. Within few hours some stations in Kerala have recorded 150-200 mm. Stay safe !!! pic.twitter.com/i2Aj3HTcaT
— Tamil Nadu Weatherman (@praddy06) October 16, 2021
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴ അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. അടിയന്തര സാഹചര്യത്തില്‍ 0471 2333101 എന്ന നമ്പറില്‍ വിളിക്കാം.
വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും മഴകനക്കുമെന്ന് അറിയിപ്പുണ്ട്. നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണെന്ന് നിര്‍ദേശമുണ്ട്.
പത്തനംതിട്ട ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. റാന്നിയിലും കുമ്പഴയിലും റോഡുകളില്‍ വെള്ളം കയറി.
Discussion about this post