ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ഇസ്ലാമിക മൗലികവാദികളുടെ അതിക്രമങ്ങൾ തുടരുന്നു. പത്ത് വയസ്സുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മുഴുവൻ സ്ത്രീകളെയും അക്രമികൾ കൂട്ടബലാത്സംഗം ചെയ്തു. ചിറ്റഗോംഗിലെ ചാന്ദ്പുർ ജില്ലയിലെ ഹാജിഗഞ്ചിലായിരുന്നു സംഭവം.
അസം ഖാൻ എന്ന ബ്ലോഗറാണ് കൊടും ക്രൂരതയുടെ കഥ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ചാന്ദ്പുരിലെ ഏറ്റവും ഭീകരമായ ബലാത്സംഗം എന്നാണ് സംഭവത്തെ അദ്ദേഹം വിലയിരുത്തുന്നത്. ഒരു കുടുംബത്തിലെ അമ്മയെയും മകളെയും അനന്തരവളെയുമാണ് അക്രമികൾ കൊടും ക്രൂരതയ്ക്ക് ഇരകളാക്കിയത്.
സംഭവത്തെ മാധ്യമങ്ങൾ അവഗണിക്കുകയാണ്. മുസ്ലീം സമുദായത്തിൽ ജനിച്ച് വളർന്നതിൽ ലജ്ജ തോന്നുന്നുവെന്നും അസം ഖാൻ പറയുന്നു.
കൂട്ടബലാത്സംഗത്തെ തുടർന്ന് പത്ത് വയസ്സുകാരി മരിച്ചു. അവളുടെ അമ്മായിയെയും മുത്തശ്ശിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്നും അസം ഖാൻ വിവരിക്കുന്നു. ചോര വാർന്നാണ് പെൺകുട്ടി മരിച്ചിരിക്കുന്നത്. അസംഖ്യമാളുകൾ അവളെ ബലാത്സംഗം ചെയ്തു. അതേസമയം അവളുടെ അമ്മായിയും മുത്തശ്ശിയും ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നുവെന്നും ബ്ലോഗർ പറയുന്നു. ബലാത്സംഗത്തിന് ഇരയായ സ്ത്രീകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് പൈശാചികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അക്രമത്തിന് ഇരയായവരെ കാണാൻ മാധ്യമ പ്രവർത്തകരെ അനുവദിക്കുന്നില്ല. പെൺകുട്ടിയുടെ മുത്തശ്ശിയുടെ ആരോഗ്യനില അപകടാവസ്ഥയിലാണെന്നും അസം ഖാൻ വ്യക്തമാക്കുന്നു. എന്നാൽ പ്രദേശത്തെ മുസ്ലീം നേതാക്കൾ സംഭവം നിഷേധിക്കുകയാണ്.
ബംഗ്ലാദേശിൽ ദുർഗാ പൂജയ്ക്കിടെ മുസ്ലീം മൗലികവാദികൾ അഴിച്ചു വിട്ട കലാപം തുടരുകയാണ്. കലാപത്തിൽ ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും വസ്തുവകകൾ കൊള്ളയടിക്കപ്പെടുകയും കൊലപാതകങ്ങളും ബലാത്സംഗങ്ങളും അരങ്ങേറുകയും ചെയ്യുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post