കൊല്ലം: ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു. കൊല്ലം ഇരവിപുരത്താണ് സംഭവം. പശുവിനെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് ചത്തത്.
സമീപത്തെ ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് പശുവിനെ പീഡിപ്പിച്ചത്. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. മറ്റൊരു പശുവിനെയും സമാനമായ രീതിയിൽ പീഡിപ്പിക്കാൻ പ്രതി ശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
ഇരവിപുരത്ത് പശുക്കളെ സമാന രീതിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന സംഭവം പല തവണ ആവർത്തിച്ചിട്ടും നടപടി ഉണ്ടാകാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയതായും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.












