മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനതാവളത്തില്‍ നിന്നും രണ്ടു പേരില്‍ നിന്നായി ഒരു കോടി 42 ലക്ഷം രൂപ വിലവരുന്ന 2948 ഗ്രാം സ്വര്‍ണം പിടികൂടി. മാഹി പള്ളുര്‍ സ്വദേശി മുഹമ്മദ് ഷാന്‍ കോഴിക്കോട് വളയം സ്വദേശി ആഷിഫ് എന്നിവരില്‍ നിന്നാണ് ചൊവ്വാഴ്ച്ച രാവിലെ സ്വര്‍ണം പിടികൂടിയത്. പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.
ഇവരെ പിന്നീട് പൊലിസിന് കൈമാറും. പിടിയിലായവര്‍ സ്വര്‍ണക്കടത്ത് സംഘത്തില്‍ കാരിയര്‍മാരാണെന്നാണ് സൂചന.
പരിശോധനയില്‍ കസ്റ്റംസ് അസി.കമ്മിഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി ബേബി, കെ.പി സേതുമാധവന്, ജ്യോതി ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു
Discussion about this post