സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്ററും കമന്ററുമായ മൈക്കല്‍ സ്ലേറ്റര്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റില്‍. കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവത്തെ തുടര്‍ന്നാണ് മുന്‍ ക്രിക്കറ്ററിനെ അറസ്റ്റ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ തയ്യാറായില്ല. 12ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും വിശദമായി ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് സ്ലേറ്ററിനെ അറസ്റ്റ് ചെയ്യുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
51കാരനായ സ്ലേറ്റര്‍ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം ടി വി കമന്റേറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1993ല്‍ ഓസ്ട്രേലിയയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചതിനു ശേഷം പത്ത് വര്‍ഷത്തോളം ടീമിലെ സജീവസാന്നിദ്ധ്യമായിരുന്നു. 1996ല്‍ മോശം പ്രകടനത്തെതുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ സ്ലേറ്റര്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മടങ്ങിയത്തിയത്. ഇതിനിടയ്ക്ക് ലഹരിമരുന്നുകള്‍ക്ക് അടിമയായ ബാറ്റ്സ്മാന്‍, ഭാര്യയുമായും വഴക്കിട്ട് പിരിഞ്ഞിരുന്നു. തനിക്ക് പകരം ടീമില്‍ എത്തിയ ജസ്റ്റിന്‍ ലാംഗറുമായും അത്ര സുഖകരമായ ബന്ധമായിരുന്നില്ല താരത്തിന് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഐ പി എല്‍ മത്സരത്തിന് ഇന്ത്യയില്‍ വന്ന ഓസ്ട്രേലിയന്‍ താരങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കാത്തതിന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായും സ്ലേറ്റര്‍ ഇടഞ്ഞിരുന്നു.
Discussion about this post