ഡല്‍ഹി: ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കിയ പാക്കിസ്ഥാനി ഗസല്‍ ഗായകന് ഗുലാം അലിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം. ഡല്‍ഹി സാംസ്കാരിക മന്ത്രി കപില്‍ മിശ്രയാണ് ഗുലാം അലിയെ ക്ഷണിച്ചത്.
സംഗീതത്തിന് അതിര്‍ത്തികളില്ല എന്നു വ്യക്തമാക്കിയാണ് ഗുലാം അലിയെ ഡല്‍ഹിയില്‍ സംഗീത പരിപാടി നടത്തുന്നതിനായി ക്ഷണിച്ചിരിക്കുന്നത്. നാളെ മുംബൈയില്‍ നടത്താനിരുന്ന സംഗീത പരിപാടി ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന റദ്ദാക്കിയിരുന്നു.
തീവ്രവാദവും അതിര്‍ത്തിയിലെ ആക്രമണവും അവസാനിപ്പിക്കാത്തിടത്തോളം പാക്കിസ്ഥാനുമായി രാഷ്ട്രീയ, കായിക, സാംസ്കാരിക സഹകരണം അനുവദിക്കില്ലെന്നും സംഗീതപരിപാടി തടയുമെന്നും ശിവസേന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്.
Discussion about this post