ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരേയുള്ള ആക്രമണത്തിനെതിരെ യുകെയിൽ ബംഗ്ലാദേശ് എംബസിക്കു മുന്നിൽ വൻ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധപ്രകടനത്തിൽ ആയിരങ്ങൾ ആണ് പങ്കെടുത്തത്.
ബംഗ്ലാദേശിലെ ഹിന്ദുവിന്റെ ദുരവസ്ഥയെ അപലപിക്കാനും അവബോധം വളർത്താനും ആണ് ലണ്ടൻ, ബർമിംഗ്ഹാം, എഡിൻബർഗ് എന്നിവിടങ്ങളിലെ ബംഗ്ലാദേശ് എംബസിക്ക് പുറത്ത് പ്രതിഷേധം നടന്നത്.
ഇസ്ലാമിക ഭീകരർ ഹിന്ദു ക്ഷേത്രങ്ങളും വീടുകളും ആളുകളും ആക്രമിക്കുന്നതും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഞെട്ടിപ്പിക്കുന്നതും മാപ്പർഹിക്കാത്തതുമാണ്.
ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിന്റെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഞങ്ങൾ #ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Discussion about this post