വാഷിംഗ്ടണ്‍: ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുത മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ വേദനിപ്പിക്കുമായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പറഞ്ഞു. അമേരിക്കയിലും ചിലര്‍ മതത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു.
ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ഒബാമയുടെ പ്രസംഗം
‘മിഷേലും താനും ഇന്ത്യയില്‍ നിന്നും തിരികെ എത്തിയിരിക്കുന്നു. ഇന്ത്യ മനോഹരമായ രാജ്യമാണ്. വൈവിധ്യം സമ്പന്നമാക്കുന്ന ഒരു നാട്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി അവിടെ വിവിധ മത വിഭാഗങ്ങളിലേ ആളുകളുടെ വിശ്വാസം മറ്റ് ആളുകളുടെ പൈതൃകത്തേയും വിശ്വാസത്തേയും ഒക്കെ ചൊല്ലി പ്രശ്നങ്ങളും വഴക്കുകയും അസഹിഷ്ണതയും സൃഷ്ടിക്കുന്നു. ഇന്ത്യയുടെ മോചനത്തിനായി പ്രവര്‍ത്തിച്ച രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ഞെട്ടലും വേദനയും സൃഷ്ടിക്കുന്ന നടപടികളാണ് ഇത്’. പ്രമുഖര്‍ പങ്കെടുത്ത നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങില്‍ ഒബാമ പ്രസംഗിച്ചു.
ഇന്ത്യയില്‍ ഒബാമ നടത്തിയ പ്രസംഗത്തില്‍ നടത്തിയ മതസ്വാതന്ത്ര്യം സംരക്ഷക്കണമെന്ന പ്രസ്താവന ബിജെപി സര്ക്കാറിനെതിരേയാണെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വൈറ്റ് ഹൗസ് ഇതു നിഷേധിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തു.
Discussion about this post