പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി ഇപിവി സിന്ധു. ബിഡബ്ല്യൂഎഫ് ലോക ടൂര്‍ സൂപ്പര്‍ 750 ടൂര്‍ണ്ണമെന്റില്‍ പ്രീക്വാര്‍ട്ടറില്‍ സിന്ധു ലൈന്‍ ക്രിസ്റ്റോഫെര്‍സെനെതിരെയാണ് നേരിട്ടുള്ള ഗെയിമില്‍ വിജയം കൈവരിച്ചത്. 24-ാം റാങ്കുകാരിയായിരുന്നു സിന്ധുവിന്റെ എതിരാളി.
ആദ്യ ഗെയിമില്‍ ഡാനിഷ് താരം സിന്ധുവിനൊപ്പം പൊരുതിയപ്പോള്‍ രണ്ടാം ഗെയിമില്‍ സിന്ധു തന്റെ മികവ് പുറത്തെടുത്തു. സ്കോര്‍: 21-19, 21-9.
ലോക റാങ്കിംഗില്‍ 40-ാം സ്ഥാനത്തുള്ള ലോഹ കീന്‍ യെവിനെതിരെ 21-17, 21-13 എന്ന സ്കോറിന് വിജയം നേടി ലക്ഷ്യ സെന്‍ പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു.
Discussion about this post