റോം: 16-ാമത് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും.
മാര്‍പാപ്പക്ക് പുറമെ വത്തിക്കാന്‍ വിദേശ സെക്രട്ടറി കര്‍ദിനാള്‍ പിയെട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തും. മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇരുവരും നേരിട്ടായിരിക്കുമോ പ്രതിനിധികളുടെ യോഗമായിരിക്കുമോ എന്ന കാര്യത്തില്‍ തീര്ച്ചയായിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ധന് ശൃംഗ്ല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, മാര്‍പാപ്പയെ ഇന്ത്യാ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ക്ഷണിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, അടുത്ത കുറച്ച് ദിവസം താന്‍ റോമിലും വത്തിക്കാനിലും ഗ്ലാസ്ഗോയിലും ചില സുപ്രധാന കൂടിക്കാഴ്ചകള്‍ക്കായി ഉണ്ടാകുമെന്നാണ് റോമിലേക്കുള്ള യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി അറിയിച്ചത്. മോദി- മാര്‍പാപ്പ കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post