തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമായ മഴ അടുത്ത നാല് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് തെക്കൻ ജില്ലകളിലും ചൊവ്വാഴ്ച ആറ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടാണ്.
ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
മറ്റന്നാൾ ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് ആലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ മൂന്നാം തീയതി വരെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
Discussion about this post