കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇതര മതങ്ങളും ക്രൈസ്തവ സഭകളുമായുള്ള ബന്ധം പരിപോഷിപ്പിക്കാന്‍ സന്ദര്‍ശനം ഇടയാക്കുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ഇന്ത്യക്കാര്‍ക്ക് അഭിമാനനിമിഷമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവാ പറഞ്ഞു. തീരുമാനം ഭാരതത്തിലെ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വഴിത്തിരിവാകും. പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മിലുള്ള ചര്‍ച്ച ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നും കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് പറഞ്ഞു.
മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ഏറെ ആഹ്ലാദകരമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. സന്ദര്‍ശന പരിപാടിയില്‍ കേരളവും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ച്ച്ബിഷപ് കൊച്ചിയില്‍ പറഞ്ഞു.
വത്തിക്കാനിലെ പേപ്പല്‍ ഹൗസ് ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.
Discussion about this post