ദുബായ്: ലോകകപ്പിലെ സാധ്യതകൾ നിർണയിക്കുന്ന സുപ്രധാന മത്സരത്തിൽ ബാറ്റിംഗിലെ ദയനീയ പ്രകടനം ആവർത്തിച്ച് ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഇരുപതോവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 110 റൺസിൽ ഒതുങ്ങി. കണിശതയാർന്ന ബൗളിംഗും ഫീൽഡിംഗും പുറത്തെടുത്ത ന്യൂസിലാൻഡ് അക്ഷരാർത്ഥത്തിൽ ഇന്ത്യയെ വരിഞ്ഞ് മുറുക്കുകയായിരുന്നു.
പേര് കേട്ട ബാറ്റിംഗ് നിര കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി തകർന്നടിഞ്ഞപ്പോൾ 26 റൺസെടുത്ത് പുറത്താകാതെ നിന്ന ജഡേജ ടോപ് സ്കോററായി. 20 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ട് ന്യൂസിലാൻഡിന് വേണ്ടി ഗംഭീര പ്രകടനം കാഴ്ചവെച്ചു. ബൗളർമാരെല്ലാം തിളങ്ങിയ മത്സരത്തിൽ ഇഷ് സോധിയും രണ്ട് വിക്കറ്റെടുത്തു.
പാകിസ്ഥാനെതിരെ ആദ്യ മത്സരം തോറ്റ ഇരു ടീമുകൾക്കും ജയം അനിവാര്യമായിരുന്നു. എന്നാൽ നിരാശാജനകമായ ബാറ്റിംഗാണ് ഇന്ത്യ കാഴ്ചവെച്ചത്.
Discussion about this post