നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ റാലിക്കിടെ സ്ഫോടനം നടത്തിയ കേസിൽ നാല് പേർക്ക് വധശിക്ഷ വിധിച്ച് കോടതി. 2013 ഒക്ടോബർ 27 ന് പട്നയിലെ ബിജെപി റാലിക്കിടെയാണ് സംഭവം. ഭയന്നോടുന്നതിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ആറ് പേരാണ് അന്ന് മരിച്ചത്. കേസിൽ കുറ്റവാളികളാണെന്ന് സ്ഥിരീകരിച്ച മറ്റ് രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് പേർക്ക് പത്ത് വർഷം തടവുമാണ് ശിക്ഷ.
കേസിൽ ആകെയുണ്ടായിരുന്ന 10 പ്രതികളിൽ ഒൻപത് പേരെയും കോടതി ശിക്ഷിച്ചു. ഒരാൾക്ക് ഒരു വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്. മോദിയുടെ നേതൃത്വത്തിൽ ഹങ്കർ റാലി നടക്കുന്നതിനിടെ പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് സ്ഫോടന പരമ്പര നടന്നത്. ഗാന്ധി മൈതാനിലും പരിസരങ്ങളിലുമായി വച്ച 17 ബോംബുകളിൽ ഏഴെണ്ണമാണു പൊട്ടിയത്.
2013 നവംബറിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. പിന്നാലെ 2014-ൽ സംഭവത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് ഹൈദർ അലിയെ എൻഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 250 സാക്ഷികളെയാണ് പ്രൊസിക്യുഷൻ ഹാജരാക്കിയത്.
Discussion about this post