ഡൽഹി: സായുധ സേനകളുടെ നവീകരണത്തിനായി 7,965 കോടി രൂപ അനുവദിച്ചു. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തുക അനുവദിച്ചത്. പ്രതിരോധ ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതിന് ‘മേക്ക് ഇൻ ഇന്ത്യ‘ പദ്ധതി പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്.
കൂടാതെ ഹിന്ദുസ്ഥാൻ എയ്റനോട്ടിക്സ് ലിമിറ്റഡിൽ നിന്നും 12 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ നിന്നും അഗ്നി നിയന്ത്രണ സംവിധാനം എന്നിവയും വാങ്ങാൻ പദ്ധതിയുണ്ട്.
Discussion about this post