കോവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞവര്‍ഷം നടക്കാതെ പോയ അഞ്ചു ദിവസത്തെ ദീപങ്ങളുടെ ഉത്സവം ഇത്തവണ ആഘോഷിച്ച് ബ്രിട്ടീഷ് ഇന്ത്യാക്കാര്‍. ഹിന്ദുക്കളും സിക്കുകാരും ജെയിന് സമുദായക്കാരും ഒരുപോലെ ആഘോഷിക്കുന്ന ദീപാവലി ഇത്തവണ വര്ണ്ണാഭയോടെയാണ് ബ്രിട്ടനില്‍ കൊണ്ടാടിയത്. ലെസ്റ്ററിലെ ഗോള്‍ഡന്‍ മൈലിലും കാനറി വാര്‍ഫിലെ ജൂബിലി പാര്‍ക്കിലും കഴിഞ്ഞദിവസം രാത്രി ആളുകള്‍ കൂട്ടം കൂട്ടമായി എത്തി സമ്പത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയുടെ ആരാധന നടത്തി. ഒപ്പം ദുഷ്ടതയുടെ അന്ധകാരത്തിനുമേല്‍ നന്മയുടെ പ്രകാശം നേടിയ വിജയം ആഘോഷമാക്കുകയും ചെയ്തു.
നിരനിരയായി കത്തിനില്‍ക്കുന്ന മണ്ചെരാതുകളില് നിന്നും പേരുള്‍ക്കൊണ്ട ദീപാവലി ഈ വര്‍ഷം നവംബര്‍ 2 മുതല്‍ നവംബര്‍ 6 വരെയാണ് ആഘോഷിക്കുന്നത്. വീടുകളും കടകളും പൊതു ഇടങ്ങളുമെല്ലാം ദീപങ്ങളാല്‍ അലങ്കരിച്ചു. മനോഹരങ്ങളായ കരിമരുന്നുപ്രയോഗവും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ ലെസ്റ്ററില്‍ അതിനുപകരമായി ഫയര്‍ ഗാര്‍ഡനും ലേസര്‍ ലൈറ്റ് ഷോയുമാണ് ഒരുക്കിയിരുന്നത്.
ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ദീപാവലി ആഘോഷമാണ് ലെസ്റ്ററിലേത്. ബെല്‍ഗ്രേവ് റോഡില്‍ സ്ഥാപിച്ച കൂറ്റന്‍ സ്ക്രീനില്‍ നിരവധി കലാപരിപാടികളും പ്രദര്‍ശിപ്പിച്ചു.
സന്ദര്‍ശകരെ സ്വീകരിക്കുമ്ബോള്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടാന്‍ ശ്രമിക്കണമെന്നും സന്ദര്‍ശകരെ മാസ്ക് ധരിക്കാന്‍ പ്രേരിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post