ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ബസ് കത്തി രാജസ്ഥാനിൽ 12 പേർ വെന്തു മരിച്ചു. ബാർമർ- ജോധ്പുർ ദേശീയ പാതയിലായിരുന്നു സംഭവം. ബസിൽ ഇരുപത്തഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.
സംഭവ സ്ഥലത്ത് നിന്നും പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉന്നത അധികാരികളും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.
ബലോത്രയിൽ നിന്നും രാവിലെ 9.55ന് യാത്ര തിരിച്ച ബസിലേക്ക് എതിർ ദിശയിൽ നിന്നും വന്ന ടാങ്കർ ലോറി ഇടിച്ച് കയറുകയായിരുന്നു. തുടർന്ന് തത്ക്ഷണം ബസിന് തീ പിടിച്ചുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Discussion about this post