ഇൻഡസ്ട്രി ഹിറ്റ് പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ ടീം ഒരുക്കുന്ന മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ‘ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മോഹൻലാൽ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
https://twitter.com/Mohanlal/status/1458287261791834112/photo/1
തലയിൽ ടർബൻ ചുറ്റി കൈയിൽ തോക്കുമായാണ് പോസ്റ്ററിൽ മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ഇന്ന് മുതൽ ആരംഭിച്ചു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോൺസ്റ്ററിനും തൂലിക ചലിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദ് നിർവ്വഹിക്കുന്നു. ഗാനരചന മധു വാസുദേവനും സംഗീത സംവിധാനം ദീപക് ദേവും നിർവ്വഹിക്കുന്നു.
റിലീസ് കാത്തിരിക്കുന്ന പ്രിയദർശൻ ചിത്രം മരക്കാർ; അറബിക്കടലിന്റെ സിംഹം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം റാം, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്, ഷാജി കൈലാസ് ചിത്രം എലോൺ എന്നിവയാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ.
Discussion about this post