പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയരാക്കി മതം മാറ്റാനുള്ള മിഷണറിമാരുടെ നീക്കത്തിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. മധ്യപ്രദേശിലെ റായ്സെനിലെ ക്രിസ്ത്യൻ മാനേജ്മെന്റ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് കമ്മീഷൻ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ നടത്തിയത്. ഹോസ്റ്റലിൽ എല്ലാ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിനികളെക്കൊണ്ടും നിർബ്ബന്ധിച്ച് ബൈബിൾ വായിപ്പിച്ചിരുന്നതായി കമ്മീഷൻ കണ്ടെത്തി.
കുട്ടികളെക്കൊണ്ട് കൃസ്തീയ പ്രാർത്ഥനാ ഗീതങ്ങൾ പാടിച്ചിരുന്നതായും വചനപ്പെട്ടി നൽകിയിരുന്നതായും കമ്മീഷൻ മനസ്സിലാക്കി. ഹിന്ദു വിഭാഗത്തിൽപ്പെട്ട ഇരുപതോളം കുട്ടികളും ഹോസ്റ്റലിൽ ഉണ്ടായിരുന്നു. പരിശോധനയിൽ കണ്ടെത്തിയ മതഗ്രന്ഥങ്ങൾ ബാലാവകാശ കമ്മീഷൻ ജില്ലാ മജിസ്ട്രേറ്റിന് കൈമാറി. ഹോസ്റ്റലിൽ മതപരിവർത്തനമാണ് നടന്നിരുന്നതെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു.
കുട്ടികൾ എല്ലാവരും സർക്കാർ സ്കൂളിൽ പഠിക്കുന്നവരാണ്. പ്രസ്തുത ഹോസ്റ്റലിന്റെ ചുറ്റുവട്ടത്തെങ്ങും സ്കൂളുകൾ ഇല്ല. ഈ സാഹചര്യത്തിൽ ഇത്രയും കുട്ടികൾ എങ്ങനെ ഹോസ്റ്റലിൽ എത്തി എന്നത് അന്വേഷിക്കണമെന്നും കമ്മീഷൻ ചെയർമാൻ ആവശ്യപ്പെട്ടു. കുട്ടികളെ എത്രയും വേഗം അവരുടെ വീടുകളിൽ എത്തിക്കാനും മതപരിവർത്തന മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കാനും പ്രാദേശിക ഭരണകൂടത്തിന് നിർദേശം നൽകിയതായി ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗു അറിയിച്ചു.
ईसाई मिशनरियों के छात्रावास का औचक निरिक्षण, चला रहे थे धर्मान्तरण का धंधा
पूरा वीडियो – https://t.co/E6UBBpwq6k pic.twitter.com/CtKbv29AYf
— प्रियंक कानूनगो Priyank Kanoongo (मोदी का परिवार) (@KanoongoPriyank) November 9, 2021
Discussion about this post