കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുന്‍ ബാലുശ്ശേരി എം.എല്‍.എ പുരുഷന് കടലുണ്ടിയുടെ മകന് വിമലും വിമലിന്റെ രണ്ട് മക്കളും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വിമലും അദ്ദേഹത്തിന്റെ രണ്ടു മക്കളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ മെഡിക്കല്‍ കോളേജില്‍ നിന്ന് കോവൂരിലെ റോഡിന് സമീപത്താണ് സംഭവം.
കാറില്‍ നിന്നും പുക ഉയര്‍ന്നതുകണ്ട് യാത്രക്കാര്‍ ഉടനെ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. മെഡിക്കല്‍ കോളേജിന് സമീപത്തെ ഗതാഗത കുരുക്കില്‍ കുടുങ്ങിയ കാറില്‍ നിന്ന് പുക പുറത്ത് വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ കാര്‍ റോഡരുകിലേക്ക് മാറ്റി നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയപ്പോഴേക്കും തീ പടര്‍ന്നുപിടിച്ചു.
ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ കത്തി നശിച്ചിരുന്നു. വെള്ളിമാടുക്കുന്നില്‍ നിന്നും ഒരു യുണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സ്റ്റേഷന് ഓഫീസര്‍ ബാബുരാജ്, റെസ്ക്യു ഓഫീസര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സാണ് സ്ഥലത്തെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസും സ്ഥലത്തെത്തി. കാറിന്റെ എഴുപത് ശതമാനത്തിലേറെ കത്തി നശിച്ചിട്ടുണ്ട്.
Discussion about this post