ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്ഭാഷയായ ഹിന്ദി ഭരണഭാഷയാക്കി മാറ്റിയാല്‍ ജനാധിപത്യം വിജയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന അഖില്‍ ഭാരതീയ രാജ്സഭാ സമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ആഭ്യന്തര മന്ത്രാലയം സമ്പൂര്‍ണമായി രാജ്ഭാഷ സ്വീകരിച്ചുവെന്നും ഒരു ഫയല്‍ പോലും ഇംഗ്ലീഷില്‍ എഴുതുകയോ വായിക്കുകയോ ചെയ്യുന്നില്ല. പല വകുപ്പുകളും ഇത്തരത്തില്‍ മാറികൊണ്ടിരിക്കുകയാണ്. ഭരണഭാഷ സ്വഭാഷയാകുമ്പോള്‍ മാത്രമേ ജനാധിപത്യം സഫലമാകൂന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹിന്ദി എല്ലാ തദ്ദേശീയ ഭാഷകളുടെയും സുഹൃത്താണ്. ഇന്ത്യയുടെ അഭിവൃദ്ധി നമ്മുടെ ഇന്ത്യന്‍ ഭാഷകളുടെ അഭിവൃദ്ധിയിലാണ്, എന്റെ മാതൃഭാഷ ഗുജറാത്തിയാണ്. ഗുജറാത്തി സംസാരിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. പക്ഷേ, ഗുജറാത്തിയെക്കാള്‍ ഹിന്ദിയെ സ്നേഹിക്കുന്നു’- അമിത് ഷാ പറഞ്ഞു.
ഹിന്ദി കാശിയിലാണ് ജന്മം കൊണ്ടത്. 1853-ലാണ് ഹിന്ദി ഭാഷയുടെ പദവി ഉയര്‍ത്തപ്പെട്ടു. വാരാണസിയിലാണ് ആദ്യത്തെ ഹിന്ദി നിഘണ്ടുവുണ്ടായത്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തത് ചില കുട്ടികളുടെ മനസ്സില്‍ അപകര്‍ഷതാബോധം കുത്തിവെച്ചിട്ടുണ്ട്. അത് പോലെ മാതൃഭാഷ സംസാരിക്കാന്‍ അറിയാത്തവര്‍ക്ക് അപകര്‍ഷതാബോധം തോന്നുന്ന കാലം വിദൂരമല്ലെന്നും ഷാ പറഞ്ഞു. 2047 ഓടെ ഒരു വിദേശ ഭാഷയുടെയും സഹായം ആവശ്യമില്ലാത്ത വിധം ഹിന്ദിയെ ശക്തമാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Discussion about this post