കടപ്പ: ആന്ധ്രപ്രദേശിലെ തെക്കന്‍ മേഖലകളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 17 പേര് ആയി ഉയര്‍ന്നു. പ്രളയത്തില്‍ 100 പേരെ കാണാതായി. ഇവര്‍ക്കായി ദുരന്ത പ്രതിരോധസേനയും പൊലീസും തിരച്ചില്‍ ഊര്‍ജിതമാക്കി.
ക്ഷേത്രനഗരമായ തിരുപ്പതിയില്‍ 100 പേര് കുടുങ്ങി കിടപ്പുണ്ട്. അനന്തപൂര്‍ ജില്ലയിലെ കാദിരി പട്ടണത്തില്‍ മൂന്നു കുട്ടികളും വൃദ്ധയും അടക്കം നാലുപേര്‍ മരിച്ചു. കനത്ത മഴയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നാണ് അപകടം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
തിരുമല കുന്നിലേക്കുള്ള റോഡുകളും നടപ്പാതകളും തകര്‍ന്നിട്ടുണ്ട്. അതേസമയം, തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെന്നും റിപ്പോര്‍ട്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയും തുടര്‍ന്നുള്ള പ്രളയവും ചിറ്റൂര്‍, കടപ്പ, തിരുപ്പതി മേഖലകളെയാണ് പ്രതികൂലമായി ബാധിച്ചത്. ചിറ്റൂരില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍ മുങ്ങുകയും വളര്‍ത്തുമൃഗങ്ങളും വാഹനങ്ങളും ഒഴുകിപ്പോവുകയും ചെയ്തു.
Discussion about this post