വയനാട്: ജില്ലയിലെ ലക്കിടിയിൽ വിദ്യാർഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവാണ് വിദ്യാർഥിനിയെ ആക്രമിച്ചത്. വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിനിക്കാണ് കുത്തേറ്റത്. പ്രണയ അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ദീപു വിദ്യാർഥിനിയെ ആക്രമിച്ചത്.
പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലക്കിടി കോളജിന് സമീപത്തു വച്ചായിരുന്നു അക്രമം. സുഹൃത്തിനോപ്പം ബൈക്കിലാണ് ദീപു ലക്കിടിയിൽ എത്തിയത്.
പരിക്കേറ്റ പെണ്‍കുട്ടിയെയും യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post